പ്രവർത്തനങ്ങൾ

നാഷണൽ സർവ്വീസ് സ്കീം

ഭാരത സർക്കാരിന്റെ യുവജനകാര്യ കായിക മന്ത്രാലയത്തിനു കീഴിൽ 1969 ലാണ് നാഷണൽ സർവീസ് സ്കീം രൂപീകരിക്കപ്പട്ടത്. രാജ്യത്താകമാനമുള്ള 37 സർവകലാശാലകളിൽ ഇൗ സ്കീം ആരംഭിക്കുകയും ആ ഘട്ടത്തിൽ ഏകദേശം 40000 സന്നദ്ധപ്രവർത്തകരെ എൻറോൾ ചെയ്യുകയും ചെയ്തു. എൻ.എസ്.എസ്.ന്റെ വ്യാപ്തി ഇപ്പോൾ വലുതായിത്തീർന്നിരിക്കുന്നതും രാജ്യമൊട്ടാകെ 298 സർവകലാശാലകളിൽ നിന്നുമായി 3.2 ദശലക്ഷത്തിലേറെ വിദ്യാർത്ഥികൾ അതിന്റെ ഭാഗമായിരിക്കുന്നതുമാണ്.   

 

 പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വ്യക്തിത്വം സാമൂഹിക സേവനത്തിലൂടെ വികസിപ്പിക്കുക എന്നതാണ് ഇൗ സ്കീമിന്റെ മുഖ്യ ഉൗന്നൽ. എൻ.എസ്.എസ്. പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ വിദ്യാർത്ഥികൾ അത്യധികം പ്രയോജനങ്ങൾ എൻ.എസ്.എസ്.ന്റെ പ്രാരംഭ കാലം മുതൽ ഇൗ വർഷം വരെയും നേടിയിട്ടുണ്ട്.  

 

സെൻട്രൽ പോളിടെക്നിക് കോളജ്, വട്ടിയൂർക്കാവിൽ എൻ.എസ്.എസ്. യൂണിറ്റ് (103) ആരംഭിച്ചത് 1998 ലാണ്. ആദ്യകാല വളർച്ച സാവധാനത്തിലായിരുന്നുവെങ്കിലും, തുടർന്നുള്ള വർഷങ്ങളിൽ അത് നിരന്തരമായ വളർച്ച കെവരിച്ചു. വർഷങ്ങളായി, ശ്രീ. ബി. വിജയൻ, ശ്രീ. സതീശൻ, ശ്രീ. സി.പി. കവിരാജൻ, ശ്രീ. വേലപ്പൻ, ശ്രീ. രാജീവ്, ശ്രീ. ഉണ്ണികൃഷ്ണൻ, ശ്രീ. ഹരിച്ഛന്ദ്രൻ, ശ്രീ. സതീഷ് കുമാർ എന്നിവരെപ്പോലെയുള്ള പ്രാഗ്രാം ഒാഫീസർമാരുടെ കാര്യക്ഷമമായ നേതൃത്വത്തിൻ കീഴിൽ ഇൗ സ്കീം പ്രവർത്തിച്ചു. ശ്രീ. ഉണ്ണികൃഷ്ണനാണ് എൻ.എസ്.എസ്. യൂണിറ്റിന്റെ നിലവിലെ പ്രാഗ്രാം ഒാഫീസർ. 

 

സംഭാവനകൾ

 

•  കോളജിലെ എൻ.എസ്.എസ്. യൂണിറ്റ് വിവിധ കാലഘട്ടങ്ങളിലായി വില്ലേജ് അഡോപ്ഷൻ പ്രാഗ്രാമിന്റെ ഭാഗമായി വിളപ്പിൽ, മലയിൻകീഴ് ഗ്രാമപഞ്ചായത്തുകളെ ദത്തെടുക്കുകയും ഇൗ പ്രദേശങ്ങളിൽ നിർമ്മാണം ഉൾപ്പടെയുള്ള വിവിധ വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്

•  എൻ.എസ്.എസ്. യൂണിറ്റ് നാഷണൽ ഇന്റഗ്രഷൻ ക്യാമ്പുകൾ, പി.ആർ.ഡി. പ്രിപ്പറേറ്ററി ക്യാമ്പുകൾ, നാഷണൽ യൂത്ത് ഫെസ്റ്റിവൽ, റിപ്പബ്ലിക് ഡേ പരേഡുകൾ ഇവയിൽ പങ്കെടുത്തിട്ടുണ്ട്

•  മറ്റു പരിപാടികളോടൊപ്പം സാമൂഹിക വനവല്ക്കരണ പ്രാഗ്രാമുകൾ, രക്തദാന ക്യാമ്പുകൾ, ക്യാമ്പസ് ശുചീകരണ പ്രവർത്തനങ്ങൾ, ആശുപത്രി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തിക്കൊടുക്കുന്ന പരിപാടികൾ, മയക്കു മരുന്നിനും റാഗ്ഗിങിനും എതിരായ പ്രചരണങ്ങൾ തുടങ്ങിയ സാമൂഹിക പരിപാടികളിൽ എൻ.എസ്.എസ്. യൂണിറ്റ് പങ്കുവഹിച്ചിട്ടുണ്ട് 

•  ഇൗ വർഷങ്ങൾക്കിടെ വ്യത്യസ്ത കാലങ്ങളിൽ എൻ.എസ്.എസ്. യൂണിറ്റ് ഏറ്റവും മികച്ച യൂണിറ്റിനും, ഏറ്റവും മികച്ച പ്രാഗ്രാം ഒാഫീസിനും, ഏറ്റവും മികച്ച വോളണ്ടിയറിനും ഉള്ള ഡയറക്ടറേറ്റ് തല, സംസ്ഥാന തല അവാർഡുകൾ നേടിയിട്ടുണ്ട്. 

കോ-ഒാർഡിനേറ്റർ:- ഉണ്ണികൃഷ്ണൻ പി, ഫോൺ - 9446537056  

സംഭവങ്ങൾ

വയോജന ദിനത്തിൻ്റെ ഭാഗമായി തിരു: കോട്ടൺഹിൽ ഗവ.സ്കൂളിൽ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച പരിപാടി
വയോജന ദിനത്തിൻ്റെ ഭാഗമായി തിരു: കോട്ടൺഹിൽ ഗവ.സ്കൂളിൽ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച പരിപാടി

അന്താരാഷ്ട്ര വയോജന ദിനത്തിൻ്റെ ഭാഗമായി തിരു: കോട്ടൺഹിൽ ഗവ.സ്കൂളിൽ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച പരിപാടി NSS Tech cell ലെ 40 ഓളം വിദ്യാർത്ഥികൾ വോളൻ്റിയർ മാരായി CPTC S1 Tex വിദ്യാർത്ഥിനി നന്ദന നൃത്തം അവതരിപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് എക്സി: ഡയറക്ടർ ശ്രീ വേണു IAS പുരസ്കാരങ്ങൾ നൽകി

Pusthakathanal At LPS VATTIYOORKAVU
Pusthakathanal At LPS VATTIYOORKAVU

Pusthakathanal at LPS VATTIYOORKAVU

Punarjjani AT FHC VATTIYOORKAVU
Punarjjani AT FHC VATTIYOORKAVU

punarjjani AT FHC VATTIYOORKAVU

Teachers Day Celebration
Teachers Day Celebration

Teachers day celebration

NSS Technical Cell Directorate Level Function
NSS Technical Cell Directorate Level Function

NSS Technical Cell Directorate Level Function at LBS College of Engineering

NSS Volunteers At Nilambur
NSS Volunteers At Nilambur

NSS Volunteers of CPT participating actively in the inspection and repair of electrical equipments and wiring in the flood affected homes at Nilambur