പേരന്റ് ടീച്ചേഴ്സ് അസ്സോസിയേഷൻ (പി.ടി.എ.)
ഒരു പേരന്റ് ടീച്ചേഴ്സ് അസ്സോസിയേഷൻ (പി.ടി.എ.) രൂപീകരിച്ചതിന്റെ ലക്ഷ്യം പഠന പ്രക്രിയയിൽ നിന്ന് പരമാവധി പ്രയോജനങ്ങൾ നേടുവാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയും അവരുടെ ആകമാന വികസനം ഉറപ്പു വരുത്തുകയുമാണ്. ഡിപ്ലോമ കോഴ്സുകൾക്ക് എൻറോൾ ചെയ്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിൽ പി.ടി.എ. ഒരു സുപ്രധാന പങ്കു വഹിക്കുന്നു. അദ്ധ്യാപകരും രക്ഷിതാക്കളും സ്ഥിരമായി ഒത്തുചേരുകയും സഹകരണത്തിലൂടെ വിദ്യാർത്ഥികൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും
- അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയില്‍ ഏറ്റവും നല്ല ബന്ധം സ്ഥാപിക്കുകയും വിദ്യാർത്ഥികളുടെയും കോളജിന്റെയും ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
- സെൻട്രൽ പോളിടെക്നിക് കോളജിന്റെ സുഗമമായ പ്രവർത്തനത്തിനും ഉയർന്ന അക്കാദമിക നിലവാരം ഉറപ്പു വരുത്തുന്നതിനും മികച്ച അച്ചടക്കം നിലനിർത്തുന്നതിനുമായി അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഇടയില്‍ സഹകരണവും മെച്ചപ്പെട്ട തിരിച്ചറിയലുകളും സ്ഥാപിക്കുക.
- സെൻട്രൽ പോളിടെക്നിക് കോളജിനും ബാഹ്യ സമൂഹത്തിനും മദ്ധേ്യ ചേർച്ചയുള്ള ഒരു ബന്ധം സ്ഥാപിക്കുക.
- അസ്സോസിയേഷന്റെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും പ്രാത്സാഹിപ്പിക്കുകയും അവ കെവരിക്കുകയും ചെയ്യുക എന്നുള്ള ലക്ഷ്യത്തോടെ അംഗങ്ങളിൽ നിന്നും അംഗങ്ങളല്ലാത്തവരിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നും സംഭാവനകളും പാരിതോഷികങ്ങളും ശേഖരിക്കുക.
അംഗത്വം
എല്ലാ മാതാപിതാക്കളും അദ്ധ്യാപകരും സ്വയമേവ പി.ടി.എ.യുടെ അംഗങ്ങളായിത്തീരുന്നു. അസ്സോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് വാർഷിക ജനറൽ ബോഡി മീറ്റിംഗിലാണ്.
ഫണ്ടുകൾ
പി.ടി.എ.യുടെ ഫണ്ടുകൾ പ്രതേ്യകമായ ഒരു ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുന്നതും പ്രിൻസിപ്പലിന്റെ അനുവാദത്തോടെ ട്രഷറർ കെകാര്യം ചെയ്യുന്നതുമാണ്.
എക്സിക്യൂട്ടീവ് കമ്മിറ്റി
പ്രസിഡന്റ് : ശ്രീമതി സിനിമോൾ കെ ജി, പ്രിൻസിപ്പൽ.
വെസ് പ്രസിഡന്റ് : ശ്രീ. മനോജ് പി സ്, എച്ച്.ഒ.ഡി., കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ്
ശ്രീ. പ്രേം കുമാർ, രക്ഷിതാവ്.
സെക്രട്ടറി : ശ്രീ. അരവിന്ദ് എം എസ്, ലെക്ചറ്റെർ ഇലെക്ട്രിക്കൽ & ഇലെക്ട്രോണിക്സ് എഞ്ചിനീയറിംഗ്
ജോയിന്റ് സെക്രട്ടറി : ശ്രീ. കൃഷ്ണ കുമാർ, രക്ഷിതാവ്.
ട്രഷറർ : ശ്രീ. സോണി മാത്യു, വർക്ഷോപ് ഇൻസ്ട്രക്ടർ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റ.്
അംഗങ്ങൾ
ശ്രീ. ബിന്ദു എസ്, എ പി ഫിസിക്സ്.
ശ്രീ. രാജീവ് എസ്., ലെക്ചറർ ടെക്സ്റ്റെൽ ടെക്നോളജി ഡിപ്പാർട്ട്മെന്റ് .
ശ്രീ. അനിക്കുട്ടൻ ജി, വർക്ക്ഷോപ് ഇൻസ്ട്രക്ടർ, ജനറൽ വർക്ക്ഷോപ്.
ശ്രീമതി. മായാ കെ ജി, ലെക്ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
ശ്രീമതി. ബിന്ദു ബി. ഹെച് ,ഡിമോൺസ്ട്രറ്റർ, സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റ് .
ശ്രീ ബൈജു എ കെ, ട്രേഡ് ഇൻസ്ട്രക്ടർ, ഇലെക്ട്രിക്കൽ & ഇലെക്ട്രോണിക്സ് എഞ്ചിനീയറിംഗ്
ശ്രീ. നിസാർ എസ്, രക്ഷിതാവ്.
ശ്രീ. നിസാർ എ, രക്ഷിതാവ്.
ശ്രീമതി സുനിത വി, രക്ഷിതാവ്.
ശ്രീമതി. മഹാലക്ഷ്മി, രക്ഷിതാവ്.
ശ്രീ. അജികുമാർ എ, രക്ഷിതാവ്.