Facilities

Community Development Through Polytechnics (CDTP )

2010-2011 കാലയളവിലാണ് ഭാരതസർക്കാരിനുകീഴിലെ നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം സ്പോൺസർ ചെയ്യുന്ന കമ്മ്യൂണിറ്റി ഡെവലെപ്മെന്റ് ത്രൂ പോളിടെക്നിക്  സ്കീം ഈ സ്ഥാപനത്തിൽ ആരംഭിച്ചത്.

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ:

  • പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ടവർ, പിന്നോക്കസമുദായ ത്തിൽപെട്ടവർ, സ്ത്രീകൾ, ന്യുനപക്ഷവിഭാഗത്തിലുള്ളവർ, ഭിന്നശേഷിക്കാർ, സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർ, ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർ, അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപെട്ടവർ എന്നിവർക്ക് അനൗപചാരിക നൈപുണ്യവികസന പരിശീലനം നൽകുക.
  • ഉചിതമായ സാങ്കേതികവിദ്യയുടെ പ്രചരണം, പ്രയോഗവൽക്കരണം.
  • ഗുണഭോക്താക്കൾക്ക് സാങ്കേതികസേവനങ്ങൾ ലഭ്യമാക്കുക.
  • സാങ്കേതികപുരോഗതിയെയും പ്രാധാന്യമുള്ള സമകാലികപ്രശ്നങ്ങളെയും കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക.

തിരുവനന്തപുരം ജില്ലയുടെ വിവിധ ഗ്രാമങ്ങളിലായി 89 എക്സ്റ്റെൻഷൻ സെന്ററുകളിൽ വിവിധ നൈപുണ്യവികസന പരിശീലന പരിപാടികൾ സെൻട്രൽ പോളിടെക്നിക് കോളജിന്റെ സി.ഡി.ടി.പി. സ്കീം വഴി നടത്തുകയും 6094 വ്യക്തികൾക്ക് വിവിധ മേഖലകളിൽ പരിശീലനം നല്കുകയും ചെയ്തു . ഗ്രാമീണ മേഖലകളിൽ ക്യാമ്പുകളും സെമിനാറുകളും ബോധവല്ക്കരണക്ലാസ്സുകളും നടത്തുന്നതിലൂടെ വിവിധ വിഷയങ്ങളിൽ ജനങ്ങൾക്കിടയിൽ അവബോധം സൃഷ്‌ടിക്കാൻ കഴിഞ്ഞു.

പരിശീലന കാലയളവിൽ തൊഴിൽ ലഭിച്ചവർ/സ്വയംതൊഴിൽ ചെയ്യുന്നവർ  : 2189

2022-2023 കാലയളവിലെ എക്സ്റ്റെൻഷൻ സെന്ററുകളുടെ  എണ്ണം             : 10

നല്കുന്ന കോഴ്സുകൾ:

  • ഇലക്ട്രിക്കൽ വയറിങ് 
  • പ്ലംബിങ്
  • ഡാറ്റാ എൻട്രി
  • ഫാഷൻ ഡിസൈനിങ്
  • അലൂമിനിയം ഫാബ്രിക്കേഷൻ
  • സർവേയിങ്
  • ടേണിങ് & ബേസിക് സി.എൻ.സി
  • കമ്പ്യൂട്ടർ ഹാർഡ്‌വെയർ
  • മെഷീൻ എംബ്രോയിഡറി
  • സർവീസിംഗ് ആൻഡ് മെയ്ന്റനൻസ് ഓഫ് ഇലക്ട്രി ക്കൽ ഹോം അപ്ലയൻസസ്
  • ബ്യൂ ട്ടീഷ്യ ൻ കോ ഴ്സ്
  • യോഗ
  • ഡി.ടി.പി.

സ്റ്റാഫ് വിശദാംശങ്ങൾ:

  • ചീഫ് കോഡിനേറ്റർ/പ്രിൻസിപ്പാൾ               : ശ്രീമതി.സിനിമോൾ .കെ.ജി
  • ഇന്റേണൽ കോഡിനേറ്റർ                 : ശ്രീ.എൻ . അജയകുമാർ
  • കമ്മ്യൂണിറ്റി ഡെവലപ്മെൻറ് കൺസൾട്ടന്റ് : ശ്രീ.സുഭാഷ്.ജി
  • ജൂനിയർ കൺസൾട്ടന്റ്             : ശ്രീ.ശരൺ.ബി.എൽ
  • ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ കൺസൾട്ടന്റ്  : ശ്രീമതി.മിനികൃഷ്‌ണ.കെ.എസ്

 

ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ എക്സ്റ്റൻഷൻ സെന്ററുകൾ നടത്തേണ്ടതുണ്ട്. സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സർവേകൾ നടത്തി, ഗുണഭോക്താക്കളെ കണ്ടെത്തി, പ്രവർത്തനം വ്യാപിപ്പിക്കുന്നതിനാണ് സി.ഡി.ടി.പി ലക്ഷ്യമിടുന്നത്.