പൊതു ലൈബ്രറി
സെൻട്രൽ പോളിടെക്നിക് കോളജിലുള്ള ലൈബ്രറി, കേരള സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലെ ലൈബ്രറികളിൽ വച്ച് ഏറ്റവും മികച്ചവയിൽ ഒന്നാണ്. ഇൗ ലൈബ്രറിയിൽ 31427 വാല്യങ്ങളുടെയും; 7176 ശീർഷകങ്ങളുടെയും; 18 ജേർണലുകളുടെയും; അനേകം ആനുകാലികങ്ങളുടെയും ശേഖരമുണ്ട്. ലൈബ്രറിയുടെ പ്രവർത്തനം കൊഹാ സോഫ്ട് വെയര്‍ ഉപയോഗിച്ചാണ് നടത്തുന്നത്.
ലൈബ്രറിയുടെ പ്രാഥമിക ശ്രദ്ധ ഏറ്റവും പുതിയ പുസ്തകങ്ങളും സി.ഡി.കളും ജേർണലുകളും നേടുക . പൂർണ്ണമായും ഒാട്ടോമെറ്റഡായ ഇൗ ലൈബ്രറി, വിദ്യാർത്ഥികളെ അവരുടെ വിജ്ഞാന അടിത്തറ വിശാലമാക്കുവാൻ പ്രാപ്തമാക്കുന്നു. വിദ്യാർത്ഥികൾക്ക് അവർക്കാവശ്യമായ പുസ്തകങ്ങൾ തിരിച്ചറിയുവാനും എടുക്കുവാനും എളുപ്പമാക്കുന്നതിന് ലൈബ്രറിയിൽ ലഭ്യമായ വിജ്ഞാന വിഭവങ്ങൾ ശാസ്ത്രീയമായി തരംതിരിക്കപ്പെട്ടതും ക്രമീകരിക്കപ്പെട്ടതുമാണ്. അതു കൂടാതെ, വിദ്യാർത്ഥികൾക്ക് അവരുടെ റഫറൻസിനും വായനാ ആവശ്യങ്ങൾക്കുമായി ലൈബ്രറി സൗകര്യം ഉപയോഗിക്കാവുന്നതാണ്.
അംഗത്വം
സെൻട്രൽ പോളിടെക്നിക് കോളജിലെ എല്ലാ വിദ്യാർത്ഥികൾക്കും സ്റ്റാഫ് അംഗങ്ങൾക്കും പൊതു ലൈബ്രറിയിൽ അംഗങ്ങളാകുവാൻ അവകാശമുണ്ട്. അക്കാദമികവും, ഗവേഷണവുമായും, ഭരണനിർവ്വഹണവുമായും ബന്ധപ്പെട്ട എല്ലാ ജോലികളും ചെയ്യുന്നതിന് ലഭ്യമായ സൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കുവാൻ അംഗങ്ങളെ പ്രാപ്തരാക്കുന്നതിനുവേണ്ടിയാണിത്. എന്നിരുന്നാലും, പൊതു ലൈബ്രറിയുടെ സൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നു എന്നാൽ, വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള ചട്ടങ്ങളും നടപടിക്രമങ്ങളും അംഗീകരിക്കുന്നു എന്നുകൂടി അർത്ഥമുണ്ട്.
ലൈബ്രറി സമയം
തിങ്കൾ മുതൽ ശനി വരെ രാവിലെ 9.00 മണി മുതൽ വെകുന്നേരം 4.00 മണി വരെ പൊതു ലൈബ്രറി തുറന്നിരിക്കും. എല്ലാ ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും ലൈബ്രറി അടവായിരിക്കും.
പുസ്തകം കടംകൊള്ളുന്നതിനുള്ള ചട്ടങ്ങൾ
- വിദ്യാർത്ഥികൾക്ക് 3 പുസ്തകങ്ങൾ വരെ 14 ദിവസത്തേക്ക് കടമെടുക്കാം.
- അദ്ധ്യാപകർക്ക് 5 പുസ്തകങ്ങൾ വരെ 14 ദിവസത്തേക്ക് കടമെടുക്കാം.
- അനദ്ധ്യാപകർക്ക് 3 പുസ്തകങ്ങൾ വരെ 14 ദിവസത്തേക്ക് കടമെടുക്കാം.
- എല്ലാ വിഭാഗത്തിൽപ്പെട്ട ഉപയോക്താക്കളും തിരികെ നല്കേണ്ട തീയതി മുതൽ 14 ദിവസം കഴിഞ്ഞാൽ ഒരു ബുക്കിന് പ്രതിദിനം രൂ. 1/- എന്ന നിരക്കിൽ ലേറ്റ് ഫീ അടയ്ക്കേണ്ടതാണ്.
ലൈബ്രറി സേവനങ്ങൾ
• ബുക്ക് സർക്കുലേഷൻ സേവനം
• റഫറൻസ് സേവനം
• ജേണൽ, ജനറൽ മാഗസിൻ & ന്യൂസ്പേപ്പർ സർവീസ്
• റിപ്രോഗ്രാഫിക് സേവനം
• ബുക്ക് ബാങ്ക് സ്കീം
• ഇ-ജേണലുകളിലേക്കുള്ള ഓൺലൈൻ ആക്സസ്