സ്റ്റുഡന്റ് സപ്പോർട്ട് പ്രാഗ്രാമുകൾ
1. വിസിറ്റിംഗ് ഫാക്കൽറ്റി സ്കീം
വിസിറ്റിംഗ് ഫാക്കൽറ്റി സ്കീം വിവിധ ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥികൾക്ക് തിയറിയുടെയും പ്രാക്ടിക്കലിന്റെയും നല്ലൊരു മിശ്രണം നല്കുന്നു. ഒാരോ ഡിപ്പാർട്മെന്റിനും ഇൻഡസ്ട്രികളിൽ നിന്ന് കൂടുതൽ വിസിറ്റിംഗ് ഫാക്കൽറ്റികളെ ക്ഷണിക്കുന്നതിനുള്ള പ്രാത്സാഹനം നല്കുന്നു.
2. സ്കോളർ സപ്പോർട്ട് പ്രാഗ്രാം
വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുള്ള അക്കാദമിക വിഷയങ്ങളിൽ അവർക്ക് അധിക പിന്തുണ നല്കുന്നതിനാണ് സ്കോളർ സപ്പോർട്ട് പ്രാഗ്രാം (എസ്.എസ്.പി.) ലക്ഷ്യമിടുന്നത്. എസ്.എസ്.പി.ക്കു കീഴിൽ, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കനുസൃതമായി ഞങ്ങൾ വിഷയങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. യോഗ്യതാ പരീക്ഷയിൽ ലഭിക്കുന്ന മാർക്കുകളാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഡമായി ഉപയോഗിക്കുന്നത്. ഒാരോ വിഷയത്തിനും ഒരു മണിക്കൂർ വീതമുള്ള ക്ലാസ്സുകൾ നല്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രാഗ്രാം കാലയളവ് മുഴുവനും പിന്തുണ ലഭിക്കുന്നു.