Departments

കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റ്

ഞങ്ങളുടെ വിഷൻ

കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റിനെ, സർഗ്ഗാത്മകത ഉളവാക്കുന്നതും അത്യന്തം ആത്മവിശ്വാസവും കഴിവുമുള്ള ടെക്നീഷ്യന്മാരെ സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു മികവിന്റെ കേന്ദ്രമാക്കിത്തീർക്കുക എന്നതാണ് ഞങ്ങളുടെ വിഷൻ.

ഞങ്ങളുടെ ദൗത്യം

•   അധ്യാപനത്തിനും പഠനത്തിനും അനുയോജ്യമായ ഒരു അക്കാദമിക് അന്തരീക്ഷം വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക.

•  വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ സമ്പന്നമാക്കുന്നതിന് പ്രശ്നപരിഹാരത്തിൽ ബഹു-മാന ചിന്തകളെ പ്രോത്സാഹിപ്പിക്കുക.

•  അത്യാധുനിക സാങ്കേതികവിദ്യകൾ സ്വാംശീകരിക്കുന്നതിനും പരിശീലിക്കുന്നതിനും പ്രധാനപ്പെട്ട സാമൂഹിക വെല്ലുവിളികളെ നേരിടുന്നതിനും വ്യവസായം, അക്കാദമിക്, സമൂഹം എന്നിവയ്ക്കിടയിൽ മികച്ച ഇടപെടലുകൾ സുഗമമാക്കുന്നതിന്.

•  സാമൂഹിക പ്രവർത്തനങ്ങളിൽ ധാർമ്മികവും ഉത്തരവാദിത്തമുള്ളതുമായ പങ്കാളിത്തത്തിന് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനും ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കുന്നതിനും.

പ്രോഗ്രാം വിദ്യാഭ്യാസ ലക്ഷ്യങ്ങൾ (PEO)

PEO1: ബിരുദധാരിക്ക് കമ്പ്യൂട്ടിംഗ് തൊഴിലുമായി ബന്ധപ്പെട്ട വ്യവസായത്തിലോ അക്കാദമികത്തിലോ സർക്കാർ മേഖലയിലോ വിജയകരമായ ഒരു കരിയർ ഉണ്ടായിരിക്കും.

PEO2: ബിരുദധാരി ഉന്നത വിദ്യാഭ്യാസം നേടുകയും ജീവിതകാലം മുഴുവൻ പഠിക്കാനുള്ള പ്രക്രിയയിൽ സജീവമായി ഏർപ്പെടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

PEO3: ബിരുദധാരി ഫലപ്രദമായി ആശയവിനിമയം നടത്തുകയും ധാർമ്മികവും സാമൂഹികവുമായ ഉത്തരവാദിത്തങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും.

 

പ്രോഗ്രാം നിർദ്ദിഷ്ട ഫലങ്ങൾ [PSO]

PSO1: സമൂഹത്തിന്റെ പ്രയോജനത്തിനായി സ്വതന്ത്രവും ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് സോഫ്‌റ്റ്‌വെയർ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന്.

PSO2: കമ്പ്യൂട്ടർ എഞ്ചിനീയറിംഗിന്റെ പരിധിക്കപ്പുറമുള്ള ഇന്റർ ഡിസിപ്ലിനറി മേഖലകളിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ വികസിപ്പിക്കുക.

 

കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് വകുപ്പിനെക്കുറിച്ച്

ഇന്നത്തെ ലോകത്തിൽ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് വാഗ്ദാനം ചെയ്യുന്ന തൊഴിൽ സാദ്ധ്യത കാരണം എഞ്ചിനിയറിംഗ് പഠനം ആഗ്രഹിക്കുന്നവര്‍ ഏറ്റവുമധികം താല്പര്യപ്പെടുന്ന ഒന്നാണ് കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് ഡിപ്ലോമ പ്രോഗ്രാം. വിവിധ ഇൻഡസ്ട്രികളിലുള്ള ഇൻഫർമേഷൻ സിസ്റ്റങ്ങൾ രൂപകല്പന ചെയ്യുവാനും നടപ്പിലാക്കുവാനും മാനേജ് ചെയ്യുവാനും വിദ്യാർത്ഥികൾ പഠിക്കുന്നു.

സെൻട്രൽ പോളിടെക്നിക്കിലെ ഏറ്റവും പ്രായം കുറഞ്ഞ ഇൗ ഡിപ്പാർട്ട്മെന്റ്  1998-99 അധ്യയനവർഷം മുതലാണ് കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് സ്ട്രീം ആരംഭിക്കുന്നത്. പുതിയ സഹസ്രാബ്ദത്തിന്റെ പിറവിക്ക് തൊട്ടു മുമ്പാണ് ഇൗ ഡിപ്പാർട്ട്മെന്റ്  പ്രവർത്തനം ആരംഭിച്ചത് എങ്കിൽത്തന്നെയും, ഇൻഫർമേഷൻ ടെക്നോളജിയുടെ മേഖലയിൽ ഒരു പ്രാഗ്രാം നല്കുന്ന സംസ്ഥാനത്തെ ആദ്യ ഏതാനും സ്ഥാപനങ്ങളിലൊന്നാണ് ഇതെന്ന കാര്യത്തിൽ സെൻട്രൽ പോളിടെക്നിക് കോളജിന് അഭിമാനിക്കാവുന്നതാണ്. 

പ്രോഗ്രാം വിശദാംശങ്ങൾ (കരിക്കുലം: സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്, കേരളം)

കമ്പ്യൂട്ടർ എഞ്ചിനിയറിംഗിൽ മൂന്നു-വർഷ ഡിപ്ലോമ ആരംഭിച്ച ആദ്യ വർഷത്തിൽ, 45 വിദ്യാർത്ഥികൾക്കാണ് ഇൗ കോഴ്സിന് പ്രവേശനം നല്കിയത്. നിലവിൽ, ഒാരോ വർഷവും 60 വിദ്യാർത്ഥികൾക്ക് ഇൗ കോഴ്സിൽ പ്രവേശനം നല്കി വരുന്നു.

ഫാക്കൽറ്റിയും ജീവനക്കാരും

നിലവിൽ, അനുമതി നല്കുപ്പെട്ടിരിക്കുന്ന ഫാക്കൽറ്റിയുടെ എണ്ണം ഡിപ്പാർട്ട്മെന്റ്  തലവനും 5 ലക്ചറർമാരും ഉൾപ്പെടുന്ന 6 ആണ്.

കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ സ്വാഭാവിക പ്രവർത്തനത്തിന് അനുവദിക്കപ്പെട്ടിരിക്കുന്ന സപ്പോർട്ടിംഗ് ജീവനക്കാരുടെ എണ്ണം അഞ്ച് ആണ്

സൗകര്യങ്ങളും ഇൻഫ്രാസ്ട്രക്ചറും

ക്ലാസ്സ്മുറി സെഷനുകളിൽ ആർജ്ജിക്കുന്ന അറിവുകളെ പ്രായോഗികമായി പിന്തുണയ്ക്കുന്നതിന് കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ സോഫ്ട് വെയര്‍ ലാബ് ഒാപ്പൺ സോഴ്സ് സോഫ്ട് വെയറുകൾ ഉൾപ്പെടെയുള്ള നിയമാനുസൃത സോഫ്ട് വെയറുകളാലും അത്യാധുനിക ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ് ലബോറട്ടറികളാലും സജ്ജമാണ്. 

ഇൗ ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിൻ കീഴിൽ പ്രവർത്തിക്കുന്ന കോമൺ കമ്പ്യൂട്ടിംഗ് ഫെസിലിറ്റി ലബോറട്ടറി സെൻട്രൽ പോളിടെക്നിക്കിലെ എല്ലാ വിദ്യാർത്ഥികളെയും അടിസ്ഥാന എെ.ടി. നെപുണ്യങ്ങൾ നേടുന്നതിന് പ്രാപ്തമാക്കുന്നു.

ലാംഗേ്വജ് ലാബ് സൗകര്യം കൂടാതെ, മറ്റു പലതിനോടും ഒപ്പം, ക്യാമ്പസ് നെറ്റ്വർക്കിംഗ്, ഒാൺ-ലെൻ പരീക്ഷകൾ, ഡിജിറ്റൽ ലൈബ്രറി, പോളിടെക്നിക്കിലേക്കുള്ള അഡ്മിഷനുകൾ എന്നിവ പോലെയുള്ള എെ.ടി.യുമായി ബന്ധപ്പെട്ട കോളജിന്റെ പ്രവർത്തനങ്ങളെ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റ്  സുഗമമാക്കുന്നു. 

എല്ലാത്തിലുമുപരി, കോളജിൽ പ്രവേശിപ്പിക്കപ്പെടുന്ന  യുവ പ്രതിഭകളെ, കമ്പ്യൂട്ടർ ഇൻഡസ്ട്രിയുടെ സദാ മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകൾ തൃപ്തിപ്പെടുത്തുന്നതിനു മാത്രമല്ല സമൂഹത്തെയും രാഷ്ട്രത്തെയും സേവിക്കുന്നതിനും പ്രതിബദ്ധരായ കമ്പ്യൂട്ടർ എഞ്ചിനിയർമാരാക്കി രൂപാന്തരപ്പെടുത്തുന്നതിലുമാണ് ഡിപ്പാർട്ട്മെന്റിന്റെ ഉൗന്നൽ.