Departments

ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റ്

 വിഷൻ

  • ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗിൽ നൂതനവീക്ഷണത്തോടുകൂടിയ, സാമൂഹികമായി ഉത്തരവാദിത്തമുള്ള പ്രാഫഷണലുകളെ സൃഷ്ടിക്കുന്ന ഒരു മികവിന്റെ കേന്ദ്രം ആയിരിക്കുക.

 മിഷൻ

  • വിദ്യാർത്ഥികളെ അക്കാദമിക മികവ് കൈവരിക്കുവാൻ പ്രാപ്തമാക്കുന്ന അനുകൂലവും പാരസ്പര്യവുമായ ഒരു അദ്ധ്യാപന-അദ്ധ്യയന അന്തരീക്ഷം സുഗമമാക്കുക.
  • വിദ്യാർത്ഥികളിൽ നൂതനാശയങ്ങളും പ്രാഫഷണൽ നെപുണ്യങ്ങളും വർദ്ധിപ്പിക്കുക. 
  • ഇൻഡസ്ട്രിപരമായ വെല്ലുവിളികൾ ഏറ്റെടുക്കുവാന്‍ തക്കവണ്ണം വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട്-ഇൻഡസ്ട്രി പരസ്പര ഇടപെടൽ പ്രാത്സാഹിപ്പിക്കുക.
  • സാങ്കേതികവിദ്യകൾ സമൂഹത്തിന്റെ നേട്ടത്തിനായി ഉപയോഗിക്കുവാൻ വിദ്യാർത്ഥികളെ പ്രാത്സാഹിപ്പിക്കുക.

ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്

1971 ലാണ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റ്  സജ്ജീകരിക്കപ്പെട്ടത്. ഇൗ ഡിപ്പാർട്ട്മെന്റ്  ഒരു 3-വർഷ റെഗുലർ ഡിപ്ലോമ കോഴ്സ് നടത്തുന്നു. റെഗുലർ കോഴ്സിന്റെ അംഗീകരിക്കപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം പ്രതിവർഷം 60 ആണ്.  

ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗിലെ 3-വർഷ ഡിപ്ലോമ കോഴ്സിൽ തിയറി ക്ലാസ്സുകളിൽ പഠിപ്പിക്കുന്ന മൗലികമായ അടിസ്ഥാന തത്വങ്ങൾ കൂടാതെ ന്യായമായ അളവിൽ പ്രായോഗിക ക്ലാസ്സുകളും ഉണ്ട്.   

ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റിലെ സ്റ്റാഫ് അംഗങ്ങൾ ഉയര്‍ന്ന യോഗ്യതയുള്ളവരാണ്. ഡിപ്പാർട്മെന്റിൽ 12 ഫാക്കൽറ്റി അംഗങ്ങളുണ്ട്, 5 ലെക്ചറർമാരും 6 ലബോറട്ടറി സ്റ്റാഫ് അംഗങ്ങളും വകുപ്പ് മേധാവിയുമുണ്ട്. പഠിക്കുന്ന വിദ്യാർത്ഥികൾ ഇൻഡസ്ട്രിയിലെ ഏറ്റവും പുതിയ പ്രവണതകൾ അറിയുന്നുവെന്ന് ഉറപ്പു വരുത്തുന്നതിന് ലബോറട്ടറികൾ ഏറ്റവും പുതിയതും ആധുനികവുമായ ഉപകരണങ്ങളാൽ സജ്ജമാണ്. ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്കുന്നതിന് ഫാക്കൽറ്റിയും പരിശ്രമിക്കുന്നു.

ലബോറട്ടറികളുടെ പട്ടിക

  • ഇലക്ട്രോണിക്സ് സർക്യൂട്ട്സ് ലാബ്
  • ഡിജിറ്റൽ ഇലക്ട്രോണിക്സ് ലാബ്
  • അനലോഗ് കമ്മ്യൂണിക്കേഷൻ ലാബ്
  • ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് ആൻഡ് പി.എൽ.സി. ലാബ്
  • മെക്രാകൺട്രാളർആൻഡ് ഇന്റർഫേസിംഗ് ലാബ്
  • പി.സി.ബി. ആൻഡ് സ്പെസ് (SPICE) ലാബ്
  • സോഫ്ട് വെയര്‍ ലാബ്
  • കമ്പ്യൂട്ടർ ഹാർഡ് വെയർ ലാബ്
  • ടിങ്കറിംഗ് ലാബ്

ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗിൽ ഡിപ്ലോമ ഉള്ളവർക്കുള്ള തൊഴിലവസരങ്ങൾ

ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് മേഖലയില്‍ യോഗ്യതയുള്ളവരും, വിഷയത്തിൽ താല്പര്യമുള്ളവരുമായ വിദ്യാർത്ഥികൾക്ക് ധാരാളം അവസരങ്ങൾ തുറക്കുന്നുണ്ട്. വിദ്യാർത്ഥികൾ ഉപരി പഠനം  തെരഞ്ഞെടുക്കുന്നതിലൂടെ കൂടുതൽ  അറിവു നേടുകയോ, അല്ലെങ്കിൽ സർക്കാർ മേഖലയിലോ, സ്വകാര്യ മേഖലയിലോ, ഉയര്‍ന്ന ജോലികള്‍ കണ്ടെത്തുകയോ ചെയ്യാവുന്നതാണ്. ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗിൽ ഡിപ്ലോമ ഉള്ളവർ കൺസ്യൂമർ ഇലക്ട്രോണിക്സ് ഇൻഡസ്ട്രി, ഡിഫെൻസ്, കൊമ്മേർഷ്യൽ ആൻഡ് ഇൻഡസ്ട്രിയൽ കംപ്യൂട്ടേഷൻ, കമ്മ്യൂണിക്കേഷൻസ് ( ഹാർഡ് വെയറും സോഫ്ട് വെയറും) എന്നിവ ഉൾപ്പെടെയുള്ള അനേകം വ്യത്യസ്തതരം ജോലികൾക്ക് അപേക്ഷിക്കുവാൻ യോഗ്യരാണ്.

യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സർക്കാർ മേഖലയിലോ സ്വകാര്യ മേഖലയിലോ വിവിധതരം ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളുടെ രൂപകല്പന, സ്ഥാപിക്കൽ, പ്രവർത്തിപ്പിക്കൽ, അറ്റകുറ്റപ്പണി എന്നിവ ഉൾപ്പെടുന്ന ജോലികൾ ഏറ്റെടുക്കുവാൻ കഴിയും. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് സിഗ്നൽ പ്രാസസ്സിംഗിനും ടെലികമ്മ്യൂണിക്കേഷനും വേണ്ടിയുള്ള സങ്കീർണ്ണ സംവിധാനങ്ങൾ രൂപകല്പന ചെയ്യുന്ന കമ്പനികളിൽ തൊഴിലവസരങ്ങൾ കണ്ടെത്താവുന്നതാണ്. 

 

ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗിൽ ഡിപ്ലോമ ഉള്ളവർക്ക് ബഹിരാകാശ ഗവേഷണത്തിലും, ഡിഫെൻസ് ആൻഡ് ഏവിയേഷൻ ഇൻഡസ്ട്രികളിലും, പോലീസ് ഡിപ്പാർട്മെന്റുകളിലും ജോലികൾ ഏറ്റെടുക്കാവുന്നതാണ്. 

ഇൗ യോഗ്യത നേടിയ ഉദേ്യാഗാർത്ഥികൾക്ക് ചില എെ.ടി. കമ്പനികൾ മുൻഗണന നല്കാറുണ്ട്.

ടെലിവിഷനും എന്റർടെയ്ൻമെന്റ് കമ്പനികളും ഇൗ ഉദേ്യാഗാർത്ഥികൾക്ക് ജോലികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗവേഷണത്തിൽ തല്പരരായ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ഡിപ്ലോമ ഹോൾഡർമാർക്ക് സിലിക്കൺ വാലി കമ്പനികളിലോ ലോകത്തിൽ എവിടെയുമുള്ള പ്രമുഖ എഞ്ചിനിയറിംഗ് കോളജുകളിലും സാങ്കേതിക സ്ഥാപനങ്ങളിലുമോ ജോലികൾ കണ്ടെത്തുവാൻ കഴിയും.