Departments

ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റ്

ഞങ്ങളുടെ വിഷൻ

 

ഞങ്ങളുടെ മിഷൻ

 

 

 

ഞങ്ങളുടെ വിഷൻ

ഞങ്ങളുടെ മിഷൻ

ഡിപ്പാർട്മെന്റിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ

ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്

1958 ൽ രൂപീകൃതമായ CPT-ലെ  ആദ്യത്തെ ഡിപ്പാർട്മെന്റുകളിൽ ഒന്നെന്ന നിലയിൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റ്  കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റ് നല്കുന്നു.

ഇൗ മൂന്നു വർഷ കോഴ്സ് രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗിലും വിദ്യുച്ഛക്തിയുടെ ഉല്പാദനവും, സംഭരണം, വിതരണവും, സെമികണ്ടക്ടർ സാങ്കേതികവിദ്യയും, ബയോമെഡിക്കൽ ആപ്ലിക്കേഷനുകളും, ഇൻഡസ്ട്രിയൽ ഒാട്ടോമേഷനും, ഡിജിറ്റൽ മീഡിയയും, കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിംഗും പോലെയുള്ള അതിന്റെ വ്യത്യസ്ത പ്രയോഗങ്ങളിലും വിശാലമായ ഒരു അടിത്തറ നല്കുന്നതിനുവേണ്ടിയാണ്.

വൈദ്യുത യന്ത്രങ്ങളുടെയും അവയുടെ കൺട്രോളുകളുടെയും പരിശോധനയും അറ്റകുറ്റപ്പണിയും, കെട്ടിടങ്ങളിലും വീടുകളിലും ഇലക്ട്രിക്കൽ വയറിംഗിന്റെ എസ്റ്റിമേഷനും സജ്ജീകരണവും, ആശയവിനിമയ സംവിധാനങ്ങൾ, വൈദ്യുതി ഉല്പാദനം, ഇലക്ട്രിക് യൂട്ടിലിറ്റികൾക്കായുള്ള കൺട്രോൾ ആൻഡ് ട്രാൻസ്മിഷൻ ഉപകരണങ്ങൾ ഇവ ഉൾപ്പെടുന്ന പ്രായോഗിക കോഴ്സുകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നല്കുന്നു. ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗിൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെയും, ഘടകങ്ങളുടെയും സർക്യൂട്ടുകളുടെയും രൂപകല്പന വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നു. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിന്റെ അടിസ്ഥാന തത്വങ്ങൾ വിസ്തൃതമാക്കുവാനും, ഇലക്ട്രോണിക് ഘടകങ്ങളുടെയും, സർക്യൂട്ടുകളുടെയും, ഉപകരണങ്ങളുടെയും ഉല്പാദനത്തിലും, രൂപകല്പനയിലും, അവ പ്രയോഗിക്കുവാനും വിദ്യാർത്ഥികളെ അഭ്യസിപ്പിക്കുന്നു.

പ്രത്യേക ഉദ്ദേശ്യങ്ങള്‍ക്കായി രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ള ലബോറട്ടറികളിൽ പ്രായോഗികമായ പരിശീലനത്തിലൂടെ  വൈദഗ്ദ്ധ്യം നേടുന്നതിന് വിദ്യാർത്ഥികൾക്ക് പ്രാത്സാഹനം നല്കുന്നു. പ്രമുഖ വ്യാവസായിക സ്ഥാപനങ്ങളുമായുള്ള  സഹകരണത്തിലൂടെ പ്രായോഗിക പരിചയം മെച്ചപ്പെടുത്തുന്ന വിധത്തിലാണ് കോഴ്സുകളും രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്.

വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന ലബോറട്ടറികൾ അത്യാധുനികവും, ഏറ്റവും പുതിയ സാങ്കേതികവിദ്യകളുമായി ഒരുമിച്ചു മുന്നോട്ടു നീങ്ങുന്നതിനും വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട അന്തരീക്ഷം ലഭ്യമാക്കുന്നതിനായി സൗകര്യങ്ങൾ കൂടെക്കൂടെ മെച്ചപ്പെടുത്തുന്നതുമാണ്.

കോഴ്സിന്റെ ലക്ഷ്യങ്ങൾ

ലബോറട്ടറികളുടെ പട്ടിക

Trusted by AR Wallet Official Guide AR Wallet Logo – Login, Download and Registration