Departments

മെക്കാനിക്കൽ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റ്

ഞങ്ങളുടെ വിഷൻ

  • സമൂഹത്തിന്റെ സുസ്ഥിരമായ വികസനത്തിനായി ആഗോളതലത്തില്‍ സ്വീകാര്യതയും,  നൂതനാശയങ്ങളുള്ളവരുമായ സാങ്കേതിക വിദഗ്ദ്ധരെയും/സാങ്കേതിക വിദഗ്ദ്ധരായ ഭരണാധികാരികളെയും വാർത്തെടുക്കുന്ന മെക്കാനിക്കൽ എഞ്ചിനിയറിംഗ് മേഖലയുടെ ഒരു മികച്ച വിദ്യാഭ്യാസ കേന്ദ്രമായി അംഗീകരിക്കപ്പെടുന്നതിന്. 

ഞങ്ങളുടെ മിഷൻ

  • അദ്ധ്യാപനത്തിന്റെയും പഠനത്തിന്റെയും അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള അത്യാധുനിക അദ്ധ്യാപന സമ്പ്രദായങ്ങൾ സ്വീകരിക്കുകയും പ്രയോഗിക്കുകയും ചെയ്യുക.
  • പാഠ്യതലത്തിലും ഇന്‍ഡസ്ട്രിതലത്തിലുമുള്ള വിടവ് പരിഹരിക്കുന്നതിന് ഗുണനിലവാരമുള്ള വിദ്യാഭ്യാസം പകർന്നുകൊടുക്കുക. 
  • പരമാവധി കുറഞ്ഞ പാരിസ്ഥിതിക ആഘാതത്തോടെ സമൂഹത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിന് സാങ്കേതികപരവും ബൗദ്ധികവുമായ കഴിവുകൾ കൊണ്ട് വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുക.

പ്രോഗ്രാം വിദ്യാഭ്യാസ ലക്ഷ്യങ്ങൾ (PEOs)

1. പ്രൊഫഷണൽ നൈതികതയും പ്രൊഫഷണൽ പരിശീലന കോഡുകളും ഉൾപ്പെടുന്ന മൾട്ടി ഡിസിപ്ലിനറി പ്രോജക്ടുകളിൽ ടീമുകളുടെ ഭാഗമായി പ്രവർത്തിക്കാൻ വിദ്യാർത്ഥികളെ സജ്ജമാക്കുക.

2. സർഗ്ഗാത്മകത, ഭാവന, ആത്മവിശ്വാസം, ഉത്തരവാദിത്തം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികവും സാമൂഹികവുമായ പ്രശ്നങ്ങൾ മുഴുവൻ പരിഹരിക്കുന്നതിന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് പരിജ്ഞാനം പ്രയോഗിക്കുക.

3. ഉയർന്ന പ്രൊഫഷണൽ, ധാർമ്മിക മാനദണ്ഡങ്ങളോടെ വിവിധ വ്യവസായങ്ങളിലെ മെക്കാനിക്കൽ സംവിധാനങ്ങളുടെ രൂപകൽപ്പന, വികസനം, പ്രയോഗം എന്നിവയിൽ ആജീവനാന്ത പഠനവും അവരുടെ അറിവും കഴിവുകളും തുടർച്ചയായി മെച്ചപ്പെടുത്തുകയും ചെയ്യുക.

മെക്കാനിക്കൽ എഞ്ചിനിയറിംഗ്

വട്ടിയൂർക്കാവ് സി.പി.ടി.സി.യിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റ് , 1958 ൽ  സ്ഥാപിതമായതു മുതൽ അത്യാധുനിക സൗകര്യങ്ങളോടെ ഫലപ്രദമായി പ്രവർത്തിച്ചു വരുന്നു. നിലവിൽ, പ്രതിവർഷം 60 ഡിപ്ലോമ വിദ്യാർത്ഥികളുടെ ഒരു സംഘത്തിന് മെക്കാനിക്കൽ എഞ്ചിനിയറിംഗ് മേഖലയിൽ അറിവു ലഭ്യമാക്കുന്നു. അത് ആരംഭിച്ച കാലം മുതൽ ഇത്രയും വർഷങ്ങൾകൊണ്ട് മെക്കാനിക്കൽ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റ്  നല്ല ക്രമീകൃതമായിത്തീർന്നിരിക്കുന്നു. പ്രാക്ടിക്കൽ ലബോറട്ടറികളില്‍ മതിയായ  യന്ത്രങ്ങളും  ഉപകരണങ്ങളും കൊണ്ട് സജ്ജീകരിക്കപ്പെട്ടവയാണ്. ആധുനിക സാങ്കേതികവിദ്യയുടെയും കോഴ്സ് ആവശ്യകതകളുടെയും മാറിവരുന്ന ആവശ്യങ്ങൾക്ക് യോജിക്കത്തക്കവിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ തുടർച്ചയായി നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മെക്കാനിക്കൽ എഞ്ചിനിയറിംഗ് ഡിപ്പാർട്മെന്റിന്റെ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ശക്തമായ ഒരു ഉൾക്കാഴ്ച നല്കുവാനായി രൂപപ്പെടുത്തപ്പെട്ടിട്ടുള്ളതാണ്.  കൂടാതെ, അവർ പഠിച്ചു കഴിഞ്ഞ നെപുണ്യങ്ങൾ പ്രയോഗിക്കുന്നതിനായി പ്രാജക്ടുകളിൽ മനസ്സുവയ്ക്കുവാൻ വിദ്യാർത്ഥികളെ പ്രാത്സാഹിപ്പിക്കുന്നു. 

മൾട്ടിഡിസിപ്ലിനറി ഇൻപുട്ട് ഉൾപ്പെടുന്ന രീതിയിലാണ് പ്രാജക്ടുകളുടെ സ്വഭാവം. അവരുടെ എഞ്ചിനിയറിംഗ് വെദഗ്ദ്ധ്യം പരിശോധിക്കുന്നതിനും സാങ്കേതിക അറിവിന്റെ പ്രയോഗം ഉൾപ്പെടുന്ന തരത്തിലുമാണ് പ്രാജക്ടുകൾ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്.

മെക്കാനിക്കൽ എഞ്ചിനിയറിംഗ് ഡിപ്പാർട്മെന്റിലെ അധ്യാപകര്‍ മികച്ച അക്കാദമിക്  യോഗ്യതയുള്ളവരാണ്. ലബോറട്ടറി സ്റ്റാഫ് അംഗങ്ങൾ വളരെയധികം പരിചയസമ്പന്നരും വിഷയത്തിൽ നല്ല അറിവുള്ളവരുമാണ്. 

താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി ഫെബർ റീഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്സിൽ ഒരു സർട്ടിഫിക്കറ്റ് കോഴ്സിന് ഡിപ്പാർട്ട്മെന്റ്  സൗകര്യമൊരുക്കിയിരുന്നു. ഇന്ത്യയുടെ പ്രമുഖ ബഹിരാകാശ ഏജൻസിയായ എെ.എസ്.ആർ.ഒ.യുമായി സഹകരിച്ചായിരുന്നു ഇൗ കോഴ്സ് സംഘടിപ്പിച്ചത്.

മെക്കാനിക്കൽ എഞ്ചിനിയറിംഗ് ഡിപ്പാർട്മെന്റിൽ നിന്ന് പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും ക്യാമ്പസ് പ്ലേസ്മെന്റ് സേവനങ്ങളിലൂടെ, ഇൻഡസ്ട്രിയിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നു. ക്രമമായ ഇടവേളകളിൽ ഡിപ്പാർട്ട്മെന്റ്  സിമ്പോസിയങ്ങൾ സംഘടിപ്പിക്കുകയും വിഷയാവതരണത്തിനായി ഇൻഡസ്ട്രിയിലെ വിദഗ്ദ്ധരെ ക്ഷണിക്കുകയും ചെയ്തുവരുന്നു.

ലബോറട്ടറികളുടെ പട്ടിക

  1. ഹീറ്റ് എൻജിൻ ലബോറട്ടറി
  2.  ന്യുമാറ്റിക്സ് ലാബ്
  3.  സർവീസ് ആൻഡ് മെയ്ന്റനൻസ് ലാബ്
  4.  കാഡ് (CAD) ലാബ്
  5. ഹെഡ്രാളിക്സ് മെഷീൻസ് ലാബ്
  6. ജനറൽ വർക്ക്ഷോപ്
  7. അഡ്വാൻസ്ഡ് മെഷീൻ ടൂൾസ് ലാബ്
  8. മെഷീൻ ഷോപ്

ജനറൽ വർക്ക്ഷോപ് എല്ലാ വിജ്ഞാന ശാഖകളിൽ നിന്നുമുള്ള ഒന്നാം സെമെസ്റ്റർ വിദ്യാർത്ഥികൾക്ക് അടിസ്ഥാന എഞ്ചിനിയറിംഗ് വെദഗ്ദ്ധ്യങ്ങൾ ലഭ്യമാക്കുവാൻ സഹായിക്കുന്നു.