Facilities

കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ (തുടർ വിദ്യാഭ്യാസ) സെൽ

സെൻട്രൽ പോളിടെക്നിക് കോളജിന്റെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ സ്ഥാപിക്കപ്പെട്ടത് 1998 ലാണ്. ഇപ്പോൾ ഇത് സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ ഒരു ഉപ-കേന്ദ്രമായി പ്രവർത്തിക്കുന്നു. കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിലൂടെ, അഭ്യസ്തവിദ്യരായ തൊഴിലുള്ള/ തൊഴിൽ രഹിതരായ യുവജനങ്ങളെ വിവിധ കാലയളവുകളുള്ള കോഴ്സുകൾ തുടര്‍ന്ന് ചെയ്യുന്നതിന് ഞങ്ങൾ പ്രാപ്തരാക്കുന്നു.

 

പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമുള്ള വിവിധ ഹ്രസ്വകാല കോഴ്സുകൾ ഇൗ പോളിടെക്നികിനു കീഴിലുള്ള കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ  നടത്തുന്നുണ്ട്. ഇൗ കോഴ്സുകളിൽ നിന്നുണ്ടാക്കുന്ന ഫണ്ടുകൾ പോളിടെക്നിക്കിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നു. പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകൾ ഉയർത്തുന്ന ബൗദ്ധിക വെല്ലുവിളികൾ നേരിടുവാൻ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് വെദഗ്ദ്ധ്യം നല്കുന്നതിലും, ഏറ്റവുമധികം ആളുകൾ തേടിവരുന്ന കോഴ്സുകൾ നല്കുന്നതിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.   

 

ചുവടെ പറയുന്നവയ്ക്ക് ഞങ്ങൾ ഉൗന്നൽ നല്കുന്നു:-

 

  •  ആവശ്യം-അടിസ്ഥാനപ്പെടുത്തി തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് പരിശീലനം നല്കുന്നു.
  • ചെറുകിട ബിസിനസ്സുകളും ഇൻഡസ്ട്രിയും ഏറ്റവുമധികം ആവശ്യപ്പടുന്ന സാങ്കേതിക/ മാനേജ് മെന്റ് വെദഗ്ദ്ധ്യങ്ങൾ നവീകരിക്കുന്നതിനുള്ള പൂർണ്ണ-സമയ, ഭാഗിക-സമയ, ഒൗപചാരികവും അനൗപചാരികവുമായ പ്രാഗ്രാമുകൾ നല്കുക.
  • പ്രത്യേക സെക്ടറുകളുടെ സാങ്കേതിക മാനവികശേഷി/പരിശീലന ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുക.
  • റെഗുലർ, വിദൂര വിദ്യാഭ്യാസ പ്രാഗ്രാമുകൾക്കായുള്ള പരിശീലന സാമഗ്രികൾ വികസിപ്പിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും.
  • ജോലി വിപണിയെ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്ത ശേഷം പ്രത്യേക മേഖലയില്‍ പരിശീലനം നല്‍കുക.
  • റെഗുലർ, വിദൂര വിദ്യാഭ്യാസ പ്രാഗ്രാമുകൾക്കായുള്ള പരിശീലന സാമഗ്രികൾ വികസിപ്പിക്കുകയും, പ്രസിദ്ധീകരിക്കുകയും ചെയ്യുക.
  • വിദൂര വിദ്യാഭ്യാസവും ഒാപ്പൺ പഠന മാർഗ്ഗങ്ങളും ഉചിതമായിരിക്കുന്ന മേഖലകൾ തിരിച്ചറിയുന്നതിനും അത്തരം പ്രോഗ്രാമുകൾ രൂപകല്പന ചെയ്യുന്നതിനും നടത്തുന്നതിനും.
  • ഉരുത്തിരിഞ്ഞു വരുന്ന മേഖലകളിലെ തൊഴിൽ സാദ്ധ്യത തിരിച്ചറിയുകയും, യോഗ്യതാധിഷ്ഠിതമായ നൈപുണ്യ വികസന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുക.
  • സമൂഹത്തിന്റെ പരിശീലന/ വിദ്യാഭ്യാസപരമായ ഉദ്ദേശ്യങ്ങൾ തൃപ്തിപ്പെടുത്തുവാൻ പര്യാപ്തമായ മറ്റ് പ്രവർത്തനങ്ങൾ നടത്തുക.

 

സി.പി.ടി. യുടെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ (തുടർ വിദ്യാഭ്യാസ) സെൽ ഒരു ഡ്രൈവിങ് സ്കൂൾ നടത്തുന്നുണ്ട്.

ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ലിങ്കേജ് പ്രാഗ്രാമിന്റെ ഭാഗമായി, എന്‍.എസ്.ഡി.സി. ട്രെയിനിംഗ്  പാര്‍ട്ണറുമായി ചേർന്ന് സി.ഇ.സി.  പ്രാഫഷണൽ ഡിപ്ലോമ എഞ്ചിനിയറിംഗ് കോഴ്സുകള്‍ നടത്തുന്നുണ്ട്.

 

കേരള സർക്കാരിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ജയിൽ അന്തേവാസികൾക്കായി കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ വിവിധ നൈപുണ്യ വികസന പരിപാടികൾ നടത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇൗ സ്ഥാപനത്തിന്റെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെൽ ഇപ്പോൾത്തന്നെ സെൻട്രൽ ജയിലിലെ അന്തേവാസികൾക്കായി ഇലക്ട്രിക്കൽ വയർമാൻ & പ്ലംബിങിൽ പരിശീലനം നല്കിക്കഴിഞ്ഞു. 2017 അധ്യായന വർഷത്തിൽ, തിരുവനന്തപുരം ജില്ലാ ജയിലിലെ അന്തേവാസികൾക്കായി ഇലക്ട്രിക്കൽ വയർമാൻ കോഴ്സും കമ്പ്യൂട്ടർ ഹാർഡ് വെയര്‍ കോഴ്സും നടത്തിക്കൊണ്ടിരിക്കുന്നു. 

 

 വിവിധ പൊതുമേഖലാ സംരംഭങ്ങൾക്കായി ഓണ്‍ലൈന്‍ പരീക്ഷകളും നൈപുണ്യ പരിശോധനയും എഴുത്തു പരീക്ഷയും നടത്തുന്നു. ഏയ്റോനോട്ടിക്കൽ സൊസെറ്റി ഒാഫ് ഇന്ത്യക്കു വേണ്ടി അസ്സോഷേ്യറ്റ് മെംബർഷിപ് പരീക്ഷയും ഐ.സി.എം.എ പരീക്ഷയും നടത്തുന്നു. ഇതുകൂടാതെ, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ഞങ്ങൾ ഒാൺ ദ ജോബ് ട്രയ്നിംഗ് ഏകോപിപ്പിക്കുകയും സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് ടെക്നോളജി വിദ്യാർത്ഥികൾക്കായി പ്രായോഗിക ക്ലാസ്സുകൾ നല്കുകയും ചെയ്യുന്നു. 

 

കോ-ഒാർഡിനേറ്റർ:-ശ്രീ. മനോജ് പി.എസ്., എച്ച്.ഒ.ഡി., കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്, ഫോൺ - 9400236978

Trusted by AR Wallet Official Guide AR Wallet Logo – Login, Download and Registration