Programmes

കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റ്

ഇന്നത്തെ ലോകത്തിൽ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് വാഗ്ദാനം ചെയ്യുന്ന തൊഴിൽ സാദ്ധ്യത കാരണം എഞ്ചിനിയറിംഗ് പഠനം ആഗ്രഹിക്കുന്നവര്‍ ഏറ്റവുമധികം താല്പര്യപ്പെടുന്ന ഒന്നാണ് കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് ഡിപ്ലോമ പ്രോഗ്രാം. വിവിധ ഇൻഡസ്ട്രികളിലുള്ള ഇൻഫർമേഷൻ സിസ്റ്റങ്ങൾ രൂപകല്പന ചെയ്യുവാനും നടപ്പിലാക്കുവാനും മാനേജ് ചെയ്യുവാനും വിദ്യാർത്ഥികൾ പഠിക്കുന്നു.

സെൻട്രൽ പോളിടെക്നിക്കിലെ ഏറ്റവും പ്രായം കുറഞ്ഞ ഇൗ ഡിപ്പാർട്ട്മെന്റ്  1998-99 അധ്യയനവർഷം മുതലാണ് കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് സ്ട്രീം ആരംഭിക്കുന്നത്. പുതിയ സഹസ്രാബ്ദത്തിന്റെ പിറവിക്ക് തൊട്ടു മുമ്പാണ് ഇൗ ഡിപ്പാർട്ട്മെന്റ്  പ്രവർത്തനം ആരംഭിച്ചത് എങ്കിൽത്തന്നെയും, ഇൻഫർമേഷൻ ടെക്നോളജിയുടെ മേഖലയിൽ ഒരു പ്രാഗ്രാം നല്കുന്ന സംസ്ഥാനത്തെ ആദ്യ ഏതാനും സ്ഥാപനങ്ങളിലൊന്നാണ് ഇതെന്ന കാര്യത്തിൽ സെൻട്രൽ പോളിടെക്നിക് കോളജിന് അഭിമാനിക്കാവുന്നതാണ്. 

പ്രോഗ്രാം വിശദാംശങ്ങൾ (കരിക്കുലം: സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്, കേരളം)

കമ്പ്യൂട്ടർ എഞ്ചിനിയറിംഗിൽ മൂന്നു-വർഷ ഡിപ്ലോമ ആരംഭിച്ച ആദ്യ വർഷത്തിൽ, 45 വിദ്യാർത്ഥികൾക്കാണ് ഇൗ കോഴ്സിന് പ്രവേശനം നല്കിയത്. നിലവിൽ, ഒാരോ വർഷവും 60 വിദ്യാർത്ഥികൾക്ക് ഇൗ കോഴ്സിൽ പ്രവേശനം നല്കി വരുന്നു.

ഫാക്കൽറ്റിയും ജീവനക്കാരും

നിലവിൽ, അനുമതി നല്കുപ്പെട്ടിരിക്കുന്ന ഫാക്കൽറ്റിയുടെ എണ്ണം ഡിപ്പാർട്ട്മെന്റ്  തലവനും 5 ലക്ചറർമാരും ഉൾപ്പെടുന്ന 6 ആണ്.

കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ സ്വാഭാവിക പ്രവർത്തനത്തിന് അനുവദിക്കപ്പെട്ടിരിക്കുന്ന സപ്പോർട്ടിംഗ് ജീവനക്കാരുടെ എണ്ണം അഞ്ച് ആണ്

സൗകര്യങ്ങളും ഇൻഫ്രാസ്ട്രക്ചറും

ക്ലാസ്സ്മുറി സെഷനുകളിൽ ആർജ്ജിക്കുന്ന അറിവുകളെ പ്രായോഗികമായി പിന്തുണയ്ക്കുന്നതിന് കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ സോഫ്ട് വെയര്‍ ലാബ് ഒാപ്പൺ സോഴ്സ് സോഫ്ട് വെയറുകൾ ഉൾപ്പെടെയുള്ള നിയമാനുസൃത സോഫ്ട് വെയറുകളാലും അത്യാധുനിക ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ് ലബോറട്ടറികളാലും സജ്ജമാണ്. 

ഇൗ ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിൻ കീഴിൽ പ്രവർത്തിക്കുന്ന കോമൺ കമ്പ്യൂട്ടിംഗ് ഫെസിലിറ്റി ലബോറട്ടറി സെൻട്രൽ പോളിടെക്നിക്കിലെ എല്ലാ വിദ്യാർത്ഥികളെയും അടിസ്ഥാന എെ.ടി. നെപുണ്യങ്ങൾ നേടുന്നതിന് പ്രാപ്തമാക്കുന്നു.

ലാംഗേ്വജ് ലാബ് സൗകര്യം കൂടാതെ, മറ്റു പലതിനോടും ഒപ്പം, ക്യാമ്പസ് നെറ്റ്വർക്കിംഗ്, ഒാൺ-ലെൻ പരീക്ഷകൾ, ഡിജിറ്റൽ ലൈബ്രറി, പോളിടെക്നിക്കിലേക്കുള്ള അഡ്മിഷനുകൾ എന്നിവ പോലെയുള്ള എെ.ടി.യുമായി ബന്ധപ്പെട്ട കോളജിന്റെ പ്രവർത്തനങ്ങളെ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് ഡിപ്പാർട്ട്മെന്റ്  സുഗമമാക്കുന്നു. 

 

എല്ലാത്തിലുമുപരി, കോളജിൽ പ്രവേശിപ്പിക്കപ്പെടുന്ന  യുവ പ്രതിഭകളെ, കമ്പ്യൂട്ടർ ഇൻഡസ്ട്രിയുടെ സദാ മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകൾ തൃപ്തിപ്പെടുത്തുന്നതിനു മാത്രമല്ല സമൂഹത്തെയും രാഷ്ട്രത്തെയും സേവിക്കുന്നതിനും പ്രതിബദ്ധരായ കമ്പ്യൂട്ടർ എഞ്ചിനിയർമാരാക്കി രൂപാന്തരപ്പെടുത്തുന്നതിലുമാണ് ഡിപ്പാർട്ട്മെന്റിന്റെ ഉൗന്നൽ. സെൻട്രൽ പോളിടെക്നിക് കോളജ്

1958 ൽ ആരംഭിച്ച, തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക് കോളജ്, സ്കൂൾ ഒാഫ് ആർട്സിന്റെ ക്യാമ്പസിലുള്ള ഒരു കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. തുടക്കത്തിൽ സിവിൽ എഞ്ചിനിയറിംഗിലും മെക്കാനിക്കൽ എഞ്ചിനിയറിംഗിലും ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിലും ഡിപ്ലോമ കോഴ്സുകളായിരുന്നു  നല്കിയിരുന്നത്. 1967 ൽ സ്വന്തം കെട്ടിടത്തിന്റെ പണി പൂർത്തിയായതോടെ, നഗരപ്രാന്തത്തിലുള്ള വട്ടിയൂർക്കാവിലേക്ക് കോളജ് മാറ്റപ്പെട്ടു.  മഹത്തായ ചരിത്ര പ്രാധാന്യം ഉള്ള ഒരു പ്രദേശത്ത് - നമ്മുടെ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ രാഷ്ട്രത്തിനുവേണ്ടി മഹത്തായ സംഭാവനകൾ നല്കിയ ഒരു പ്രദേശത്ത് - സ്ഥിതി ചെയ്യുന്ന ഇൗ കോളജ് നാളിതുവരെ രാഷ്ട്ര നിർമ്മാണ പ്രക്രിയയ്ക്ക് വിജയകരമായ സംഭാവന ചെയ്തിട്ടുണ്ട്. ഒരു ചെറിയ കാലയളവിനുള്ളിൽത്തന്നെ ഇൗ കോളജ് കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട സാങ്കേതിക സ്ഥാപനങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. 34 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന ഇൗ ക്യാമ്പസ് ജീവനക്കാർക്കും വിദ്യാർത്ഥി സമൂഹത്തിനും വേണ്ടത്ര സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നു. വ്യവസായത്തിന്റെ ആവശ്യങ്ങൾ കൂടുതൽ മെച്ചമായ രീതിയിൽ നിറവേറ്റുന്നതിനായി ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്, ടെക്സ്റ്റെൽ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് മുതലായ ശാഖകളും പിന്നീട് ആരംഭിച്ചു. ഇപ്പോൾ ഇൗ കോളജ് ആറു വിജ്ഞാന ശാഖകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾ നല്കുന്നുണ്ട് - സിവിൽ എഞ്ചിനിയറിംഗ്, മെക്കാനിക്കൽ എഞ്ചിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്, ടെക്സ്റ്റെൽ ടെക്നോളജി, കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് എന്നിവയാണവ. ഒാരോ വർഷവും സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള 360 ൽപരം വിദ്യാർത്ഥികൾ ഇൗ കോളജിൽ പ്രവേശനം തേടുന്നു. മഹത്തായ അക്കാദമിക വെഭവത്തിന്റെ ഒരു കേന്ദ്രമെന്ന നിലയിൽ, പ്രമുഖ കമ്പനികളിൽ മിക്കവയും കഴിവുള്ള സാങ്കേതിക വിദഗ്ദ്ധർക്കുവേണ്ടി എല്ലാ വർഷവും ഞങ്ങളുടെ കോളജ് സന്ദർശിക്കാറുണ്ട്. ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്ലേസ്മെന്റുകളുടെ വർദ്ധിച്ചു വരുന്ന ശതമാനം ഞങ്ങൾ ലഭ്യമാക്കുന്ന എളിയ സേവനത്തിനുള്ള അംഗീകാരത്തിന്റെ ഒരു അടയാളമാണ്.   

അത്യുജ്ജ്വലമായ പാഠ്യ പ്രവർത്തനങ്ങൾ കൂടാതെ പാഠേ്യതര പ്രവർത്തനങ്ങൾക്കും  ഇൗ കോളജ് പ്രാധാന്യം നല്കുന്നു. ഞങ്ങളുടെ കോളജിലെ എൻ.എസ്.എസ്. യൂണിറ്റ് ഇൗ സംസ്ഥാനത്തെ ഏറ്റവും മികച്ചവയിൽ ഒന്നാണ്. ഞങ്ങളുടെ എൻ.സി.സി. കേഡറ്റുകൾ അനേകം ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്. ഇന്റർ-പോളി ആർട്സ് ആൻഡ് സ്പോർട്സ് മത്സരങ്ങളിൽ ഞങ്ങളുടെ വിദ്യാർത്ഥികൾ മികച്ച വിജയം നേടുന്നു. സാങ്കേതികവിദ്യയെ സാധാരണക്കാരന്റെ വാതിൽപ്പടിയിൽ എത്തിക്കുവാനുള്ള ഒരു ദർശനത്തോടെ ഞങ്ങളുടെ കമ്മ്യൂണിറ്റി ഡിവെലപ്മെന്റ് ത്രൂ പോളിടെക്നിക്സ് യൂണിറ്റ് പ്രവർത്തിക്കുന്നു. ഞങ്ങളുടെ കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെൽ (തുടർ വിദ്യാഭ്യാസ സെൽ) വിദ്യാഭ്യാസം ഇടയ്ക്കുവച്ച് നിർത്തിയവർക്കും പാർശ്വവല്ക്കൃതർക്കും പ്രത്യാശയുടെ ഒരു കിരണമാണ്. ഇൗ കോളജ്, അതിന്റേതായ എളിയ രീതികളിലൂടെ, സാമൂഹിക ക്ഷേമം ലക്ഷ്യം വയ്ക്കുകയും വിദ്യാഭ്യാസത്തിന്റെ ഉന്നതമായ കാഴ്ചപ്പാട് പ്രാവർത്തികമാക്കുകയും ചെയ്യുന്നു.     

Trusted by AR Wallet Official Guide AR Wallet Logo – Login, Download and Registration